കണ്ണൂര്‍: മാങ്ങാട്ട്പറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള 29 ഒഴിവുകളിലേക്ക് 600 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് 6 ന് രാവിലെ 9 മണി മുതല്‍ അഭിമുഖം നടക്കും. വാട്ടര്‍ കാരിയര്‍, കുക്ക്, സ്വീപ്പര്‍, ബാര്‍ബര്‍, ധോബി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. തൊഴില്‍പരിചയമുള്ളവര്‍ അന്നേദിവസം രാവിലെ 8.30 ന് മാങ്ങാട്ട്പറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോ: 0497 2781316.
















