കഴക്കൂട്ടം: ഇന്‍ഫോസിസ് ജീവനക്കാരിയുടെ രസീലയുടെ കൊലപാതകത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും, ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ടെക്‌നോപാര്‍ക്കിനു മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ ജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലും നടത്തി. ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിധ്വനി ആണ് ടെക്‌നോപാര്‍ക്കില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇരുന്നൂറിലധികം വരുന്ന ടെക്കികള്‍ നടത്തിയ പ്രതിഷേധ മൗന ജാഥ ആംഫി തീയേറ്ററില്‍ നിന്നും ആരംഭിച്ച് ടെക്‌നോപാര്‍ക്കിനു മുന്നില്‍ സമാപിച്ചു. പ്രതിധ്വനി വനിതാ ഫോറം സെക്രട്ടറി മാഗി വൈ. വി. പ്രതിധ്വനി വനിതാ ഫോറം പ്രസിഡന്റ് സുജിത് ജസ്റ്റി െസെക്രട്ടറി രാജീവ് കൃഷ്ണന്‍, ട്രഷറര്‍ റെനീഷ് എ. ആര്‍. വിനീത് ചന്ദ്രന്‍, വിനു പി. വി , അജിത് അനിരുദ്ധന്‍, ബിമല്‍ രാജ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.
















