വലിയവിള: ഇലിപ്പോട് സേവാസമിതി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഗിരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാനസമിതി അംഗം ശ്രീ. എരുത്താവൂര്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ കോമളകുമാരി , മധുസൂദനന്‍ നായര്‍, മഞ്ജു, ഹരിശങ്കര്‍, കൊടുങ്ങാനൂര്‍ ഹരി തുടങ്ങിവര്‍ സംബന്ധിച്ചു. ഭാരവാഹികളായി ഗിരികുമാര്‍, കോമളം ,ബിജു, മോഹന്‍കുമാര്‍ (രക്ഷാധികാരികള്‍) പ്രദീപ്കുമാര്‍ (പ്രസിഡന്റ്) സജികുമാര്‍ (വൈസ് പ്രസിഡന്റ്)മനുമോഹന്‍ (സെക്രട്ടറി )ഉണ്ണികൃഷ്ണന്‍, ബിനോദ്(ജോയിന്റ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















