വാഷിംഗ്ടണ്‍: അടുത്തിടെ ഏഴ് ഇസ്ലാമികരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം രാജ്യത്ത് സ്ഥിരതാമസത്തിന് നിയമാനുമതിയുളളവര്‍ക്ക് ബാധകമല്ലെന്ന് അമേരിക്ക. ഗ്രീന്‍കാര്‍ഡുളളവര്‍ക്ക് ഇഷ്ടമുളളപ്പോള്‍ രാജ്യത്തേക്ക് വരികയും പോകുകയും ചെയ്യാം.
ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ നടപടി ആഗോളതലത്തില്‍ കടുത്ത വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഗ്രീന്‍കാര്‍ഡ് ഉളളവരെയും നിരോധനത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഇറാഖില്‍ അമേരിക്കന്‍ സേനയെ സഹായിച്ചവര്‍ക്കും യാത്രാവിലക്കുണ്ട്. ഇവര്‍ക്ക് നേരത്തെ അമേരിക്ക പ്രത്യേക വീസ നല്‍കിയിരുന്നു.
















