കോട്ടയം: വടശേരിക്കര തമ്പുരാന്‍കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിനായി കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര 4ന് രാവിലെ ആറിന് തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജയ്‌ക്ക് ശേഷമാണ് ഘോഷയാത്ര. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളും സാംസ്‌കാരിക സംഘടനകളും സ്വീകരണം നല്‍കും. ഞായറാഴ്‌ച്ച രാവിലെ ക്ഷേത്ര മുഖ്യാചാര്യന്‍ മുരുകാനന്ദ സ്വാമികള്‍ കോടിയേറ്റ് നടത്തും. തിരുവുത്സവ ദിനമായ 10ന് ആധ്യാത്മിക പ്രഭാഷണം, ഗജപൂജ, ആനയൂട്ട്, സാംസ്‌കാരിക സമ്മേളനം, അന്നദാനം, ആറാട്ട് എഴുന്നള്ളത്ത്, രഥം എഴുന്നള്ളത്ത്, നൃത്തോത്സവം, പിന്നണിഗായിക ലതിക ടീച്ചറുടെ സംഗീതോത്സവം, ആകാശദീപകാഴ്‌ച്ച എന്നിവ ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എം.ടി രാജഭാസ്, രതീഷ് തമ്പുരാന്‍കുന്ന്, സുനില്‍, സുരേന്ദ്രശര്‍മ, രതീഷ്, ശ്രീകുമാര്‍, ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















