കാഞ്ഞങ്ങാട്: ശ്രീ ധര്‍മ്മസ്ഥല ക്ഷേത്ര ഗ്രാമാഭിവൃദ്ധി യോജനയുടെയും, ചന്ദ്രഗിരി മേഖല പ്രഗതി ബന്ധു സ്വയം സഹായ സംഘം ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് വെങ്കട്ടരമണ ഹാളില്‍ നടന്ന കൃഷി സെമിനാര്‍ കര്‍ഷക അവാര്‍ഡ് ജേതാവ് കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ധര്‍മ്മസ്ഥല ക്ഷേത്ര ഗ്രാമാഭിവൃദ്ധി യോജന പ്രോജക്ട് ഓഫീസര്‍ എം.ചേതന, വാര്‍ഡ് കൗണ്‍സിലര്‍ എം.ബല്‍രാജ്, കര്‍ഷക അവാര്‍ഡ് ജേതാവ് മുരളി എന്നിവര്‍ സംബന്ധിച്ചു. കെവികെ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ കെ.മണികണ്ഠന്‍ ക്ലാസെടുത്തു.
















