Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠിക്കാം- പാഠം 2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 09:01 pm IST
inSamskriti

ആരബ്ധമുത്തമ ജനാഃ ന പരിത്യജന്തി

ആരബ്ധം = തുടങ്ങിയത്. ഉത്തമജനാഃ = ശ്രേഷ്ഠര്‍, നല്ല മനുഷ്യര്‍. ന പരിത്യജന്തി = ഉപേക്ഷിക്കുന്നില്ല.

സജ്ജനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നില്ല എന്ന് സാരം. ഇവിടെ ‘പരിത്യജന്തി’ എന്നത് ക്രിയയാണ്. വര്‍ത്തമാനകാലം ‘ലട്’ ലകാരമാണ്. ‘ത്യജതി’ എന്ന് ഏകവചനം. ‘പരി’ ഉപസര്‍ഗ്ഗം.

പരിത്യജതി. പരിത്യജതഃ, പരിത്യജന്തി

വിശേഷ സൂചന: സംസ്‌കൃതഭാഷയില്‍ ‘ല’കാരം കാലത്തെ സൂചിപ്പിക്കുന്നു. വര്‍ത്തമാനം, ഭൂതം, ഭാവി എന്നീ കാലങ്ങളെ സൂചിപ്പിക്കുന്നതിന് 10 ലകാരങ്ങള്‍. ആദ്യത്തേത് മുകളില്‍ പറഞ്ഞു. മറ്റുള്ളവ പിന്നാലെ. ‘പ്ര’, ‘പരി’, ‘ഉപ’, ‘സം’ മുതലായവ ഉപസര്‍ഗ്ഗങ്ങള്‍. തുടര്‍ പാഠങ്ങളില്‍ ഇവ വിശദമാക്കാം.

സുഭാഷിതം

ഭാഷയില്‍ വിഭക്തിയുടെ അര്‍ത്ഥം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. 7 വിഭക്തികളാണ് സംസ്‌കൃതത്തില്‍. സംബോധന പ്രഥമ എന്നത് സംബോധനം ചെയ്യാന്‍ വേണ്ടിയുള്ളതാണ്, പ്രഥമാ വിഭക്തിയുടെ വകഭേദമാണ്. തുടര്‍ന്നുള്ള പാഠഭാഗങ്ങളില്‍ ഓരോ വിഭക്തിയും പരാമര്‍ശിച്ചുള്ള സുഭാഷിതങ്ങള്‍ പഠിക്കാം.

അതെന്ന് പ്രഥമയ്‌ക്കര്‍ത്ഥം

ത്വമേവ മാതാ ച പിതാ ത്വമേവ,

ത്വമേവ ബന്ധുശ്ച സഖാ ത്വമേവ

ത്വമേവ വിദ്യാ ദ്രവിണം ത്വമേവ

ത്വമേവ സര്‍വ്വം മമ ദേവ ദേവ

അല്ലയോ ദേവ! അങ്ങുതന്നെയാണ് എന്റെ മാതാവും പിതാവു ബന്ധുവും സുഹൃത്തും വിദ്യയും സമ്പത്തും മറ്റെല്ലാംതന്നെയും എന്നര്‍ത്ഥം.

ത്വം ഏവ = ത്വമേവ. ബന്ധുഃ ച = ബന്ധുശ്ച.

ഈ സുഭാഷിതത്തില്‍ മാതാ, പിതാ, ബന്ധുഃ, സഖാ, വിദ്യാ, ദ്രവിണം, സര്‍വ്വം എന്നീ ശബ്ദങ്ങള്‍ പ്രഥമാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ഇതേ വിഭക്തിയിലുള്ള ചില ശ്ലോകങ്ങളും കൊടുക്കാം.

പഞ്ചൈതേ പിതരഃ സ്മൃതാഃ

ജനിതാം ചോപനേതാ ച യശ്ച വിദ്യാം പ്രയച്ഛതി

അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ

അച്ഛനും ഉപനയിച്ചവനും ഗുരുനാഥനും (അറിവ് പകര്‍ന്നവന്‍) ഭക്ഷണം തരുന്നവനും ഭയത്തില്‍നിന്ന് രക്ഷിക്കുന്നവനും പിതാക്കന്മാരാണ്. (പഞ്ചൈതേ = ഏതേ പഞ്ചൈ ജനാഃ) എന്നര്‍ത്ഥം.

പഞ്ചൈതാഃ മാതരഃ സ്മൃതാഃ

രാജപത്‌നീ ഗുരോഃ പത്‌നീ മിത്രപത്‌നീ തഥൈവ ച

പത്‌നീമാതാ സ്വമാതാ ച പഞ്ചൈതാഃ മാതരഃ സ്മൃതാഃ

രാജാവിന്റെയും ഗുരുവിന്റെയും സുഹൃത്തിന്റെയും ഭാര്യയും ഭാര്യയുടെ അമ്മയും സ്വന്തം അമ്മയും (ആദരണീയരായ) അമ്മമാരാണ്.

വിശേഷ സൂചന:

ഈ സുഭാഷിതങ്ങളെല്ലാം പ്രഥമാ വിഭക്തിയിലാണ്.

സുഭാഷിതത്തില്‍ പറയുന്ന നാമപദത്തിന്റെ അതേ അര്‍ത്ഥംതന്നെയാണിതിന്. മാതാ-അമ്മ. പിതാ-അച്ഛന്‍. അതെന്ന് പ്രഥമാ വിഭക്തിയുടെ അര്‍ത്ഥം.

ഓരോ ശബ്ദവും വ്യത്യസ്ത അന്തത്തിലുള്ളതാണെന്ന് മനസ്സിലാക്കണം. അടുത്ത, പാഠത്തില്‍ സുഭാഷിതങ്ങളിലൂടെ അന്തം എന്താണെന്ന് പഠിക്കാം.

(കഴിഞ്ഞ പാഠത്തില്‍, സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങള്‍ എന്ന് ചേര്‍ത്തത് തെറ്റാണ്. അവ ക്രിയാ ശബ്ദങ്ങളാണ്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.