കല്‍പ്പറ്റ: വെങ്ങപ്പള്ളി കല്‍പ്പറ്റ മണിയങ്കോട് കോട്ടത്തറ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന മൂന്ന് ബസുകളില്‍ ഒന്നുപോലും ഇപ്പോള്‍ സര്‍വ്വീസ്നടത്തുന്നില്ല. ഈ പ്രദേശത്തെ പാവപ്പെട്ടവരായ വിദ്ധ്യാര്‍ത്ഥികളും ജനങ്ങളും കല്‍പ്പറ്റയിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരും ദുരിതം അനുഭവിക്കുകയാണ് .റൂട്ടില്‍ പെര്‍മിറ്റ് നല്‍കിയിട്ടുള്ള ബസുകള്‍ സര്‍വ്വീസ് നടത്താതിരിക്കാന്‍ കാരണം അധികാരികളുടെ അനാസ്ഥയാണ്. സ്ഥലം എം.എല്‍.എയുടെ വീടിനടുത്തുകൂടെ പോകുന്ന ഈ റൂട്ടില്‍ ബസുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ ആയിട്ടും എം.എല്‍.എയും അദേഹത്തിന്റെ പാര്‍ട്ടിക്കാരും ഈ കാര്യത്തില്‍ ഉദാസീനത കാണിക്കുകയാണ്
















