കോഴഞ്ചേരി : ആറന്മുളയിലെ വിമാനത്താവള നിര്‍മ്മാണത്തിനുവേണ്ടി നികത്തിയിരുന്ന കരിമാരം തോട് പുനഃസ്ഥാപിക്കുന്നതിനുള്ള മണ്ണ് നീക്കം പുനരാരംഭിച്ചു.
ഇന്നലെ ആരംഭിച്ച മണ്ണ് നീക്കം തുടരുകയാണ്. വലിയ തോട്ടിലെ മണ്ണും ഇതിനോടൊപ്പം നീക്കം ചെയ്യുന്നുണ്ട്. റെയില്‍വേയ്‌ക്കും കെ.എസ്.ടി.പി.യ്‌ക്കും വേണ്ടിയാണ് മണ്ണെടുക്കുന്നത്. മണ്ണ് നീക്കം ചെയ്യുന്നതിന്റെ പുരോഗതി നേരിട്ട് പരിശോധിക്കുന്നതിനുവേണ്ടി ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ ഇന്നലെ വൈകുന്നേരം സ്ഥലം സന്ദര്‍ശിച്ചിരുന്നു
















