സൂറത്ത്: ഗുജറാത്തിലെ കച്ചിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് പാക്ക് ബോട്ടുകൾ തീരസംരക്ഷണ സേന പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ബോട്ടുകളിൽ നിന്നും ആറ് പേർ രക്ഷപ്പെട്ടിട്ടുണ്ടെന്ന് സേന അറിയിച്ചു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബ് തീരത്തു നിന്നും സംശയകരമായ സാഹചര്യത്തിൽ പാക്ക് ബോട്ട് പിടികൂടിയിരുന്നു.
















