ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് കൂട്ടായ്‌മയിലെ അംഗങ്ങളുടെ എണ്ണം 190 കോടി കഴിഞ്ഞതായി മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 65 ദശലക്ഷം ചെറുകിട കമ്പനികൾ ഉപഭോക്താക്കളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണെന്നും സുക്കര്‍ തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ കുറിച്ചു.
100 കോടി ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. അഞ്ച് കോടിയിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ഉപയോഗിക്കുന്നതായും സുക്കര്‍ബര്‍ഗ് അവകാശപ്പെട്ടു. 50 ലക്ഷത്തിലധികം വിര്‍ച്ച്‌വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ ഫേസ്ബുക്ക് ഇതുവരെ വിറ്റഴിച്ചതായും സുക്കർബർഗ് പറയുന്നു.
















