Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിവെള്ളക്ഷാമം നേരിടാന്‍ ഒന്നിച്ചുനീങ്ങാമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 10:57 am IST
inKollam

കൊല്ലം: ജനകീയപ്രശ്‌നമായ കുടിവെള്ളക്ഷാമത്തെ നേരിടാനായി എല്ലാ ഡിവിഷന്‍ കൗണ്‍സിലര്‍മാരും രാഷ്‌ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങണമെന്ന് മേയര്‍ വി.രാജേന്ദ്രബാബു. വരള്‍ച്ച അതിന്റെ രൂക്ഷതയിലേക്ക് കടന്നിരിക്കുകയാണെന്നും അതിനെ നേരിടാന്‍ മികച്ച മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കുടിവെള്ളപ്രശ്‌നം രൂക്ഷമാകുന്ന സ്ഥലങ്ങളിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കും. പഞ്ചായത്തുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ജപ്പാന്‍ കുടിവെള്ളം കോര്‍പ്പറേഷനില്‍ പൈപ്പിലൂടെ ലഭ്യമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ടാങ്കര്‍ലോറികളില്‍ ആവശ്യമായ സ്ഥലത്ത് എത്തിക്കുകയാണ് മാര്‍ഗമെന്നും 2020ല്‍ ഞാങ്കടവ് ശുദ്ധജലപദ്ധതി നടപ്പിലാകുന്നതുവരെ കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോര്‍പ്പറേഷന്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും രീതികളും ഇനിയും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്ക് കാരണമാകുന്ന ഏജന്റുമാര്‍ ഓഫീസുകളിലും പരിസരങ്ങളിലും ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഇവരുമായി ബന്ധം പുലര്‍ത്തുന്നവരെ സംരക്ഷിക്കില്ല. ജോലിസമയത്ത് കൃത്യമായി ജോലി ചെയ്യുന്നത് ഉറപ്പാക്കും. ഫ്രണ്ട് ഓഫീസ് സംവിധാനം ഫലപ്രദമാക്കുമെന്നും ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുമെന്നും മേയര്‍ അറിയിച്ചു.

പല മേഖലയിലും അഴിമതിയുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ എല്ലാ ഉദ്യോഗസ്ഥരെയും ആക്ഷേപിക്കരുതെന്നും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. പൊതുചര്‍ച്ചയില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗങ്ങള്‍ കുടിവെള്ളക്ഷാമം രൂക്ഷമായതും അതിന്റെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ഉന്നയിച്ചു. ഓടകളുടെ ദുരുപയോഗം വ്യാപകമാണെന്ന് മോഹന്‍ പറഞ്ഞു. പുരയിടങ്ങളിലെ മഴവെള്ളം കായലില്‍ സംഭരിക്കാനായി പഴയ തലമുറ രൂപംനല്‍കിയ ഓടയെ ഇന്ന് മനുഷ്യവിസര്‍ജ്യം ഒഴുക്കിവിടാനുള്ള ഉപാധിയാക്കിയെന്നും ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി ശുചീകരണപ്രവര്‍ത്തനം നടത്തുന്ന കോര്‍പ്പറേഷനിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തത് അനീതിയാണെന്ന് ഉദയാസുകുമാരന്‍ പറഞ്ഞു. എത്ര വൃത്തിയാക്കിയാലും ശുചിത്വനഗരം യഥാര്‍ത്ഥ്യമാകണമങ്കില്‍ ഈ ശ്ലാഘനീയജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത നല്‍കണമെന്നും അവര്‍ ആവശ്യപ്പട്ടു. നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സമയക്ലിപ്തത പാലിക്കാത്തത് മൂലം വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവര്‍ ബുദ്ധിമുട്ടുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മിച്ച വീടിന് നമ്പരിടാന്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കേണ്ട ഗതികേടാണ് തന്റെ സഹോദരന് വന്നതെന്ന് കൗണ്‍സിലര്‍ രാജ്‌മോഹന്‍ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ചേര്‍ന്ന മോഹനും ഗോപകുമാറും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ടുനിരത്തി. ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി മീനാകുമാരി പരാതിപ്പെട്ടു. ആര്‍എസ്പി അംഗമായ താന്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുമ്പോള്‍ രാഷ്‌ട്രീയമായും വ്യക്തിപരമായും പരിഹസിച്ചുകൊണ്ട് കമന്റടിക്കുന്ന പതിവ് ഭരണപക്ഷത്ത് നിന്നും സ്ഥിരമാണെന്നും ഇതിനെതിരെ മേയര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഓടകളില്‍ കെട്ടിനില്‍ക്കുന്ന മലിനജലം ദുര്‍ഗന്ധം പരത്തുന്നതായി ബിജെപി അംഗം തൂവനാട്ട് സുരേഷ് പറഞ്ഞു. തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാത്തത് അസഹ്യമാണെന്നും സോഡിയം വേപ്പര്‍ലാമ്പിന് പകരം ട്യൂബ്‌ലൈറ്റുകളെങ്കിലും ഇട്ടുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ലഹരിവിമുക്തക്ലാസുകള്‍ വഴിപാടാണെന്നും എന്തെങ്കിലും പരാതികള്‍ അറിയിക്കാന്‍ വിളിച്ചാല്‍ നിസഹരണമാണെന്നും സഹൃദയന്‍ ചൂണ്ടിക്കാട്ടി. അറവുശാലയിലെ രൂക്ഷഗന്ധം പരിഹരിക്കാന്‍ ആശ്രാമത്ത് നിന്നുള്ള മണ്ണ് കൊണ്ടിടുമെന്ന് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജയന്‍ പറഞ്ഞു. ചര്‍ച്ചയില്‍ എ.കെ.ഹഫീസ്, ബാബു, സത്താര്‍, പ്രിയദര്‍ശന്‍, ശാന്തിനി ശുഭദേവന്‍, ഗീതാകുമാരി, സൈജു, പ്രസന്നന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.