ഭുവനേശ്വര്‍: ഒഡീഷയിലെ കൊരാപുത് ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ചു പോലീസുകാര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച സുന്‍കി ഹില്ലിലാണ് സംഭവമുണ്ടായത്. മാവോയിസ്റ്റുകളാണ് റോഡില്‍ കുഴിബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. ഭുവനേശ്വറില്‍ പരിശീലനത്തിനായി പോകുകയായിരുന്ന പോലീസുകാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
















