ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മടമ്പം റഗുലേറ്റര്‍-കം-ബ്രിഡ്ജിലെ ജലസംഭരണി പ്രയോജനപ്പെടുത്തി ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകള്‍ക്ക് വേണ്ടി സമഗ്ര കുടിവെള്ള പദ്ധതിക്കുള്ള നടപടി സ്വീകരിക്കാന്‍ ശ്രീകണ്ഠപുരത്ത് കെ.സി.ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും വാട്ടര്‍ അതോറിറ്റി-ഇറിഗേഷന്‍-പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കോട്ടൂര്‍ പുഴയിലെ ഉപ്പുവെള്ളം നിയന്ത്രിക്കാന്‍ മലപ്പട്ടം മുനമ്പ് കടവില്‍ റഗുലേറ്റര്‍-കമം-ബ്രിഡ്ജ്, കാര്‍ത്തികപുരം പദ്ധതി വിപുലീകരണം എന്നിവയുടെ സാധ്യത പരിശോധിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. നബാര്‍ഡിന്റെ സഹായം ലഭിച്ച പയ്യാവൂര്‍-ഏരുവേശ്ശി കുടിവെള്ള പദ്ധതി തടസ്സങ്ങള്‍ മാറ്റി ഉടനെ ആരംഭിക്കാനും നിലവില്‍ വിവിധ പഞ്ചായത്തുകളില്‍ ഉള്ള കുടിവെള്ള പദ്ധതികളുടെ റിപ്പയറിംഗ് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വവിധ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രശ്‌നങ്ങള്‍ പ്രസിഡണ്ടുമാര്‍ ഉന്നയിച്ചതിന് അടിയന്തിരമായ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍മാന്‍ പി.രാഘവന്‍, പഞ്ചായത്ത് പ്രസിണ്ടുമാരായ കെ.ടി.നാസര്‍ (ഇരിക്കൂര്‍), ഷെര്‍ലി അലക്‌സാണ്ടര്‍ (ഉളിക്കല്‍), ഡെയ്‌സി ചിറ്റൂപറമ്പില്‍ (പയ്യാവൂര്‍), അഡ്വ.കെ.കെ.രത്‌നകുമാരി (ചെങ്ങളായി), ബിന്ദു ബാലന്‍ (നടുവില്‍), അഡ്വ.ജോസഫ് ഐസക് (ഏരുവേശ്ശി), മോളി മാനുവല്‍ (ആലക്കോട്), മിനി (ഉദയഗിരി) എന്നിവരും ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുത്തു.
















