ന്യൂദല്‍ഹി: ബജറ്റ് അവതരിപ്പിക്കാന്‍ ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കി. രാവിലെ പതിനൊന്നിനു സഭ ചേര്‍ന്ന് അഹമ്മദിന് അനുശോചനസൂചകമായി ഒരു നിമിഷം മൗനം ആചരിച്ചശേഷം ബജറ്റ് അവതരിപ്പിക്കും. അതിനിടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി.
1954 ഉം74 ഉം സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. സഹമന്ത്രിമാര്‍ മരിച്ചപ്പോള്‍ പോലും ബജറ്റ് മാറ്റിയിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
















