ന്യൂദല്‍ഹി: മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബജറ്റ് അവതരണം മാറ്റി വയ്‌ക്കരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
അവതരണം മാറ്റിവച്ചില്ലെങ്കില്‍ ഇന്നത്തെ ലോക്‌സഭാ നടപടികള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം നീങ്ങുന്നതായാണ് സൂചന. ഇന്നലെ ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്.
















