കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന ആം ആദ്മി ബീമാ യോജന (ആബി) പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായവരുടെ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ (ഐടിഐ ഉള്‍പ്പെടെ) പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ചിയാക്ക് വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടോ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ പ്രധാനാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. 15 രൂപയാണ് അപേക്ഷാ ഫീസ്.
















