പിലാത്തറ: ചെറുവിച്ചേരി ജീവനം സ്വാശ്രയ സംഘം ജസ്റ്റിസ് കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നിര്‍ധനരായ യുവതികള്‍ക്കായി ഗാര്‍മെന്റ് യൂനിറ്റ് ആരംഭിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.കെ.സുജിത്ത് അധ്യക്ഷത വഹിച്ചു. തയ്യല്‍ മെഷീന്‍ വിതരണം ഷാജി തലവില്‍ ടി.പി.സരിതക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. കെ.കെ.വിശ്വനാഥന്‍, കെ.കുമാരന്‍, എം.അജയന്‍, കെ.പി.കരുണാകരന്‍, കെ.കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















