കണ്ണൂര്‍: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷമി നായര്‍ രാജി വെക്കുക, പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഇന്ന് സംയുക്ത വിദ്യാര്‍ത്ഥി സംഘടനകള്‍ പഠിപ്പുമുടക്ക് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍ അറിയിച്ചു. എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് പഠിപ്പുമുടക്കുക.
















