കണ്ണൂര്‍: സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ പരിപാടികളുടെ സംഘാടകസമിതി ഓഫീസ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വിശ്വംഭര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.നാരായണന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു. 18, 19 തിയ്യതികളില്‍ കണ്ണൂരില്‍ ഹോട്ടല്‍ മസ്‌ക്കോട്ട് പാരഡൈസിലാണ് സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം നടക്കുന്നത്.
















