കണ്ണൂര്‍: വനംവന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കാട്ടുതീ പ്രതിരോധ യാത്ര തുടങ്ങി. യാത്രയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കുടിയാന്‍മല ടൗണില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.വി.രാജന്‍ നിര്‍വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ് പദ്ധതി വിശദീകരിച്ചു. പ്രതിരോധയാത്ര നയിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജന്‍ വേങ്ങാട്. സത്യപ്രഭ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോസ് കാരകുന്നേല്‍, ഷിന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുടിയാന്‍മല മേരി ക്യൂന്‍സ് ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. പരിസ്ഥിതി സംബന്ധമായ മാജിക്‌ഷോയും പരിപാടിയുടെ ഭാഗമായി നടന്നു. തുടര്‍ന്ന് മൊബൈല്‍ ബാങ്കിങ്ങിനെപ്പറ്റി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദേ്യാഗസ്ഥന്‍ കിരണ്‍, കേരള ഗ്രാമീണ്‍ ബാങ്ക് ഉദേ്യാഗസ്ഥ ജോമിഷ എന്നിവര്‍ ക്ലാസെടുത്തു.
















