കണ്ണൂര്‍: രാജീവ് ജി മെമ്മോറിയല്‍ ട്രസ്റ്റിന്റെ മഹാത്മാ പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ എംബികെ അലവിലിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു. 10,0001 രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് മഹാത്മാ പുരസ്കാരം. ഫാ.ഡോ.സ്കറിയ കലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.പി.ആര്.നാഥ്, ടി.സി.ഷംസുദ്ദീന്, കെ.പ്രമോദ്, ആര്‍കിടെക്ട് മധുകുമാര്‍, ടി.വി.സുരേന്ദ്രന്, പി.കെ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്മാന് എ.പ്രേമരാജന്‍ അത്താഴക്കുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ഒ.കെ.കുറ്റിക്കോല്‍, ആഗ്നസ് ഇനാസ്, കെ.ഭരതന് മുഴപ്പിലങ്ങാട് തുടങ്ങിയവരെ പ്രമുഖ ഗാന്ധിയന്‍ കെ.പി.എ.റഹീം ആദരിച്ചു. എം.ബി.കെ.അലവില്‍ അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു. ടി.കെ.നാരായണന് സ്വാഗതവും ഇ.വിനീത ടീച്ചര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: