Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിസിനസിന്റെ മുഖ്യദൗത്യം ഉപഭോക്തൃ സംതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 09:14 pm IST
inBusiness

ഏതൊരു ബിസിനസ് സ്ഥാപനത്തിനും അത് ആരംഭിക്കാനും നിലനില്‍ക്കാനും കേവലം ലാഭമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ, ഒന്നിലധികം ലക്ഷ്യങ്ങളുണ്ടായിരിക്കും. സ്ഥാപനം നിലനില്‍ക്കുന്ന സമൂഹവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ലക്ഷ്യങ്ങളായിരിക്കും അവ. സ്ഥാപനത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും അവയെപ്പറ്റി ബോധമുണ്ടാവേണ്ടതാണ്. പ്രത്യേകിച്ചും മേല്‍ത്തട്ടിലുള്ളവര്‍ ഈ ലക്ഷ്യങ്ങള്‍ മനസ്സില്‍ കരുതിവേണം എപ്പോഴും പ്രവര്‍ത്തിക്കാന്‍. തങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് ഇടയ്‌ക്കിടെ സ്വയം വിലയിരുത്തുകയും വേണം.

ബിസിനസിന്റെ വളര്‍ച്ചയ്‌ക്കും നിലനില്‍പ്പിനും നിദാനമായ ഏറ്റവും പ്രധാന ദൗത്യമെന്താണ്? സംശയമില്ല, സ്ഥാപനത്തിനും മുതല്‍ക്കൂട്ടുണ്ടാക്കുന്ന രീതിയില്‍ ഉപഭോക്താക്കളെ നേടിയെടുക്കുകയും കൂടെ നിര്‍ത്തുകയുമാണ്- മഹാനായ മാനേജ്‌മെന്റ് ദാര്‍ശനികനും തന്ത്രജ്ഞനുമായ പീറ്റര്‍ ഡ്രക്കര്‍ ഇക്കാര്യം തന്റെ നിരീക്ഷണങ്ങളില്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണവും വിപണിയിലെ കിടമത്‌സരങ്ങളും നാള്‍ക്കുനാള്‍ ഏറിവരുന്ന ഇക്കാലത്ത് ഇൗ വസ്തുത ഒരു തര്‍ക്കവിഷയമേ അല്ല. ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞുവേണം സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം.

അയാള്‍ക്ക് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ നല്‍കാന്‍ സ്ഥാപനത്തിനു കഴിയണം. ഈ പ്രക്രിയ കാര്യക്ഷമമായി നിര്‍വഹിക്കാമെങ്കില്‍ അതിനു വേണ്ടിവരുന്ന ചെലവിനേക്കാള്‍ കൂടിയ ഒരു തുക പകരം വിലയായി നേടാനും ലാഭമുണ്ടാക്കാനും സ്ഥാപനത്തിനു കഴിയുന്നു. ഇങ്ങനെ ഉപഭോക്തൃ സംതൃപ്തിയിലൂടെയുണ്ടാവുന്ന മിച്ചംകൊണ്ടേ സ്ഥാപനത്തിന് ദീര്‍ഘമായ വളര്‍ച്ച സാധ്യമാകൂ.

എന്താണ് ഉപഭോക്തൃ സംതൃപ്തി? അത് അയാളുടെ പെട്ടെന്നുള്ള ഒരാവശ്യം നിറവേറലായിരിക്കാം. വിശക്കുമ്പോള്‍ റെസ്‌റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കുമ്പോഴും നീണ്ട കാത്തിരിപ്പിനുശേഷം, സ്റ്റാന്‍ഡിലെത്തുന്ന ബസ്സില്‍ കയറി യാത്രചെയ്യുമ്പോഴുമൊക്കെ ഈ തൃപ്തിയാണ് നാം തേടുന്നത്. ഉല്ലാസത്തിനായി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവരേയും രോഗചികിത്സക്കായി ആശുപത്രിയിലെത്തുന്നവരെയും സംബന്ധിച്ചിടത്തോളം ഇത് കുറേക്കൂടി ദീര്‍ഘിച്ച ഒരു അനുഭവമായിരിക്കാം. ഏതായാലും ഒരു ഉല്‍പ്പന്നമോ സേവനമോ ഉപഭോക്താവ് വിലകൊടുത്തുവാങ്ങുന്നത് ഇത്തരം ഒരു സംതൃപ്തി കാംക്ഷിച്ചിട്ടാണ് എന്ന് ഓര്‍മ്മവേണം.

വിപണിയില്‍ ദീര്‍ഘകാലം മുന്‍നിരയില്‍ വിജയം കൊയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എല്ലാംതന്നെ ഉപഭോക്താവ് എന്ന പ്രതിഭാസത്തെ ആഴത്തില്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവയാണെന്ന് കാണാം. അവര്‍ നല്‍കുന്നത് കേവലം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ മാത്രമല്ല; അവ ഉപയോഗിക്കുന്നയാള്‍ക്കു ലഭിക്കുന്ന അയാള്‍ കാംക്ഷിക്കുന്ന ഉയര്‍ന്ന ഒരു ഫലപ്രാപ്തിയാണ്.

ടൈമെക്‌സ് വാച്ചുകള്‍ നമുക്കെല്ലാം സുപരിചിതമാണ്. അവയുടെ ഉല്‍പാദകര്‍ നിര്‍മിച്ചു നല്‍കുന്നത് സമയം നോക്കാനുള്ള കാര്യക്ഷമമായ ഒരു ‘സൗകര്യ’മാണെന്നു പറയാം. എന്നാല്‍ സുപ്രസിദ്ധമായ റോളെക്‌സ് വാച്ചുകളോ? ധരിക്കുന്നയാള്‍ക്കു മാത്രം അനുഭവവേദ്യമാകുന്ന ഉയര്‍ന്ന ‘സോഷ്യല്‍ സ്റ്റാറ്റസ്’ അവ നല്‍കുന്നുവെന്ന് പറയപ്പെടുന്നു. ലോകമെങ്ങും യുവാക്കളുടെ ഹരമായ ‘ഹാര്‍ലീ ഡേവിഡ്‌സണ്‍’ ബൈക്കുകളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണല്ലോ.

‘രാക്ഷസീയ’ വിലയ്‌ക്ക് അതുവാങ്ങി സ്വന്തമാക്കുന്നവര്‍ കൈക്കലാക്കുന്നത് മോട്ടോര്‍സൈക്കിളല്ല, ‘വിശിഷ്ട വ്യക്തിത്വം’ ആണെന്ന് പറയപ്പെടുന്നു. ശ്രദ്ധേയമായ ഇത്തരം ഉദാഹരണങ്ങള്‍ ബിസിനസ്സിന്റെ നാനാമേഖലകളില്‍ നിന്നും ചൂണ്ടിക്കാണിക്കാം.

ഇക്കാലത്ത് പല സ്ഥാപനങ്ങളും ഉത്‌സവ സീസണുകളില്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടായി വേഗത്തില്‍ വിറ്റഴിക്കാനുള്ള തന്ത്രങ്ങളും ഓഫറുകളുമായി വിപണിയിലെത്താറുണ്ടല്ലോ. ”ഈ പൊന്നോണം….. ബ്രാന്‍ഡ് പാലടയോടൊപ്പം”, ”ഈ ക്രിസ്തുമസ്….സാരികളോടൊപ്പം,” അങ്ങനെ പോകുന്നു ജനങ്ങളെ മുഴുവന്‍ മാടിവിളിക്കുന്ന പരസ്യങ്ങള്‍. എന്നാല്‍ ഈ ഉത്‌സാഹം സീസണില്‍ മാത്രം ഒതുക്കിയാല്‍ അത് സ്ഥാപനത്തിന്റെ സ്ഥായിയായ വളര്‍ച്ചക്ക് പ്രയോജനപ്പെടുന്നില്ല.

ഉപഭോക്തൃ സംതൃപ്തി മുഖ്യദൗത്യമായി കാണുന്ന സ്ഥാപനങ്ങള്‍ വിപണിയെ മികച്ച വിഭവങ്ങളും ആഘോഷങ്ങളുമുള്ള വര്‍ഷം മുഴുവന്‍ നീളുന്ന ഒരു ‘വിരുന്നുസല്‍ക്കാര’മാക്കി മാറ്റണമെന്നാണ് ബിസിനസ്സ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഉപഭോക്താക്കള്‍ ഈ സല്‍ക്കാരത്തിലെ അതിഥികളാണ്; ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് വിഭവങ്ങള്‍. അവ മെച്ചപ്പെട്ടതാകുമ്പോള്‍ അതിഥികള്‍ നിത്യസന്ദര്‍ശകരായെത്തുന്നു. മാര്‍ക്കറ്റിങ്ങിലും ബന്ധപ്പെട്ട വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരെല്ലാം ആതിഥേയരാണ്. എന്നാല്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഈ പ്രകിയയില്‍ പങ്കാളികളാകണം; ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍. ഇതിനായി അതീവ്രശദ്ധയോടെ കാലേകൂട്ടി തയ്യാറാക്കുന്ന പദ്ധതികളാണാവശ്യം. ഉത്‌സവാരംഭത്തിനു മുന്‍പ് പെട്ടെന്നു തട്ടിക്കൂട്ടുന്ന സ്‌കീമുകളും ഓഫറുകളും പോരാ.

”ഉപഭോക്താവ് ബിസിനസ്സിനു മാര്‍ഗ്ഗതടസമുണ്ടാക്കുന്ന ശല്യക്കാരനോ, അന്യനോ അല്ല; അതിന്റെ അവിഭാജ്യഘടകവും ഉദ്ദേശം തന്നെയുമാണ്” എന്ന് മഹാത്മാഗാന്ധി എടുത്തുപറഞ്ഞിട്ടുണ്ട്. മൗലികമായ ഈ യാഥാര്‍ത്ഥ്യം പൂര്‍ണമായി ഉള്‍ക്കൊണ്ട് ജീവനക്കാരെല്ലാം പ്രതികരിക്കുന്നതിനെയാണ് യഥാര്‍ത്ഥ പ്രതിബദ്ധത എന്നു പറയുന്നത്. ഈ സന്ദേശം എല്ലാ ജീവനക്കാരിലുമെത്തിച്ച് അവരെ ലക്ഷ്യപ്രാപ്തിയിലേക്കു നയിക്കുന്നതിലാണ് മേല്‍നേതൃത്വത്തിന്റെ കഴിവും മികവും പ്രകടമാകേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.