തിരുവനന്തപുരം: ലാ അക്കാദമിയുമായ ബന്ധപ്പെട്ട കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരള സര്‍വകലാശാല മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. പരീക്ഷാ ജോലികളില്‍ നിന്നു തന്നെ ഡീബാര്‍ ചെയ്ത കേരള സര്‍വകലാശാല നടപടിക്കെതിരെ ലക്ഷ്മി നായര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ഈ കേസില്‍ സര്‍വകലാശാലയ്‌ക്ക് വേണ്ടി ഹാജരാകുന്ന സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ലക്ഷ്മിനായരുടെ കുടുംബ സുഹൃത്തും ലാ അ ക്കാദമിയിലെ മുന്‍ അദ്ധ്യാപകനുമായ സാഹചര്യത്തിലാണ് മുരളീധരന്‍ ഈ ആവശ്യം ഉന്നയിച്ചത്.
ലക്ഷ്മിനായര്‍ക്കെതിരെ കോളോജ് വിദ്യാര്‍ത്ഥി പട്ടികജാതി പീഡനം ആരോപിച്ച് പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും കേസെടുത്തത് ഇപ്പോള്‍ മാത്രമാണ് . സര്‍ക്കാരിന് നീതി ബോധം അവശേഷിച്ചില്ലെങ്കില്‍ പ്രിന്‍സിപ്പലിന് അറസ്റ്റ് ചെയ്യണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
















