കണ്ണൂര്‍: ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം കൊലപ്പെടുത്തിയ ദിവസം തന്നെ സമാധാന യോഗത്തില്‍ പങ്കെടുത്ത് സഹകരിച്ച ബിജെപി നിലപാട് ബലഹീനതയായി സിപിഎം നേതൃത്വം കാണരുതെന്നും ഇതിനെ ബലഹീനതയായി കാണുന്നുവെങ്കില്‍ സിപിഎം നേതൃത്വം മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കാത്ത ഒരു സാഡിസ്റ്റ് പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു എന്നതിന് തെളിവാണ് ഇന്നലെ രാത്രി പയ്യന്നൂര്‍ കാങ്കോലില്‍ അറിയപ്പെടുന്ന ആര്‍എസ്എസ് നേതാവിന് നേരെ സിപിഎം നടത്തിയിരിക്കുന്ന അക്രമം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















