കണ്ണൂര്‍: കലാകാരന്‍മാരുടെ ക്ഷേമനിധി പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 2000 രൂപയായുള്ള വര്‍ധനവ് ഫെബ്രുവരി 1 മുതല്‍ കലാകാരന്‍മാര്‍ക്ക് ലഭിക്കുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍ അറിയിച്ചു. സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന്‍, ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, ട്രഷറര്‍ അലിയാര്‍ പുന്നപ്ര എന്നിവര്‍ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് പെന്‍ഷന്‍ വര്‍ധനവ് വരുത്തിയതായി ഉറപ്പ് നല്‍കിയത്.
















