Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

യുവതലമുറക്ക് അറിവും കൗതുകവും പകര്‍ന്ന് കേരള ശാസ്ത്രകോണ്‍ഗ്രസ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:29 pm IST
inPathanamthitta

തിരുവല്ല: അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് 29 മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു.വിവിധ വിഷയങ്ങളില്‍ വിദഗ്‌ദ്ധര്‍ നയിച്ച പ്രഭാഷണങ്ങളും വിവിധ ശാസ്ത്രവകുപ്പുകള്‍ സജ്ജമാക്കിയ പ്രദര്‍ശനവും ശ്രദ്ധേയമായിരുന്നു.പരിപാടിയുടെ സമാപമസമ്മേളനം പ്രധാന വേദിയായ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ നടന്നു.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എം സി ദത്ത് മുഖ്യപ്രഭാഷണം നടത്തി.

സമൂഹത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ ശാസ്ത്രഅവബോധത്തോടെയുള്ള പുതിയ കണ്ടുപിടുത്തങ്ങളെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര പ്രതിഭകളില്‍ നിന്ന് ഉണ്ടാകുന്ന ആശയങ്ങള്‍ മാറ്റങ്ങളിലൂടെ രൂപാന്തരപ്പെടണമെന്നും ഇവ ശാസ്ത്ര, സാങ്കേതികവിദ്യ, വ്യവസായം, സമൂഹം എന്നിവയുമായി ഒന്നിക്കണം. എങ്കില്‍ മാത്രമേ ശാസ്ത്ര തത്വങ്ങള്‍ സമൂഹത്തിന് ഉപയോഗപ്രദമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥികള്‍ പുതുമയുള്ള ചിന്തകള്‍ക്ക് വേണ്ടി അറിവും വിശ്വാസവും പുതുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സയന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു.ഐ എന്‍ എസ് എ സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ പി ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍ത്തോമ കോളജ് ഗവേണിങ് കൗണ്‍സില്‍ അംഗം റവ. ലാല്‍ ചെറിയാന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.ജേക്കബ്, കെഎസ്‌സിഎസ്റ്റിഇ അംഗം ഡോ എസ്.പ്രദീപ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ. വിജയ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്ത ശാസത്ര കോണ്‍ഗ്രസില്‍ 430 ഓളം ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രദര്‍ശനത്തില്‍ നൂറ്റിയിരുപത്തഞ്ചോളം ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു.രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയരായ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തിത്തിത്. ഐഎസ്ആര്‍ഒ, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പേറ്റന്റ് കേന്ദ്രം, കേരള വനഗവേഷണ കേന്ദ്രം, നാറ്റ്പാക്, ജലവിഭവ കേന്ദ്രം കോഴിക്കോട്, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അഗ്രോ ബയോടെക്‌നോളജി കേന്ദ്രം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഗണിതശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, എസ്. രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സി സ്‌റ്റെഡ്, കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം, സമുദ്രോല്‍പന്ന കയറ്റുമതി കേന്ദ്രം, കിഴങ്ങു ഗവേഷണ കേന്ദ്രം, നാളികേര ബോര്‍ഡ്, ജൈവ വൈവിധ്യ ബോര്‍ഡ്, രാജീവ് ഗാന്ധി ബയോ ടെക്‌നോളജി കേന്ദ്രം.ഫിഷ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സുവോളജിക്കല്‍ സര്‍വേ, വെക്ടര്‍ കണ്‍ട്രോള്‍ കേന്ദ്രം, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, സ്‌പൈസസ് ബോര്‍ഡ്, ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, സില്‍ക്ക് ബോര്‍ഡ്, ബാംബൂ സെന്റര്‍, ഭക്ഷ്യഗവേഷണ കേന്ദ്രം, ഐഐടി, ഭാരത് പെട്രോളിയം, തോട്ടവിള ഗവേഷണ കേന്ദ്രം, ഭാഭാ അറ്റമിക് കേന്ദ്രം, മാര്‍ത്തോമ്മാ കോളജ്, ഐആര്‍ടിസി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, മണ്ണുഗവേഷണ കേന്ദ്രം, കുടുംബശ്രീ, സി ഡിറ്റ്, ഔഷധി, ഡബ്ല്യുഡബ്ല്യുഎഫ്, പെരിയാര്‍ കടുവ സങ്കേതം, ഉറവ്, ശുചിത്വ മിഷന്‍, അനര്‍ട്ട്, മലിനീകരണ നിയന്ത്രണ കേന്ദ്രം, കാംകോ, കാര്‍ഷിക കേന്ദ്രം കല്ലുങ്കല്‍ തുടങ്ങിയവയുടെ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഭാരവാ ഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.