കണ്ണൂര്‍: ഇന്ത്യ-യുകെ സംയുക്ത വിദ്യാഭ്യാസ പദ്ധതിയായ UKIERI സ്‌കീം പ്രകാരം ബ്രിട്ടനിലെ ബ്രാഡ് ഫോഡ് സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്‌സ് വിഭാഗം തലവനായ യു.നാദന്‍ കെല്ലിയുടെ നേതൃത്വത്തില്‍ ലിയാന്‍ ക്ലാര്‍ക്ക്, ബീല്‍ജിത്ത് സിങ്ങ് പനേസര്‍ എന്നിവര്‍ കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജ് സന്ദര്‍ശിക്കുകയും പ്രസ്തുത സ്‌കീമിലെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തെ അവലോകനം ചെയ്യുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ എം.സി.പ്രകാശന്‍, സ്‌കീമിന്റെ കോളേജ് കോ-ഓഡിനേറ്റര്‍ സുജിത്ത് കുമാര്‍, ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവി അനീഷ് എം തുടങ്ങി ഗവ.പോളിടെക്‌നിക്ക് കോളേജിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള അധ്യാപകരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഈ സ്‌കീം പ്രകാരം നടത്തേണ്ട പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ബ്രാഡ് ഫോര്‍ഡ് സര്‍വ്വകലാശാല കോഡിനേറ്റര്‍ ബാല്‍ ജിത്ത് സിങ്ങ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസിന് നിര്‍ദ്ദേശം നല്‍കി. കോളേജിലെ വിവിധ വിദ്യാര്‍ത്ഥികളുമായി അക്കാദമിക് കാര്യങ്ങളെ സംബന്ധിച്ച് സംവാദവും നടത്തി. ഇവര്‍ നാളെ കളമശ്ശേരിയിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കരിക്കുലം ഡിവിഷനായ SITTTR ല്‍ വകുപ്പിലെ ഡയറക്ടര്‍ വിവിധജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ മീറ്റിങ്ങിലും സംബന്ധിക്കും.
















