തളിപ്പറമ്പ്: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനെത്തിച്ച് ഇടപാടുകാരുടെ നഗ്നഫോട്ടോ പകര്‍ത്തി പണംതട്ടുന്ന സംഘത്തിലെ ഒളിവില്‍ കഴിയുന്നവര്‍ക്കായി വ്യാപക റെയ്ഡ്. കഴിഞ്ഞ 18ന് തളിപ്പറമ്പ് സ്വദേശികളായ മൂന്നുപേരെ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നിരുന്നു. ഈ കേസില്‍ പിടികൂടിയ ബക്കളം പൂതപ്പാറയിലെ കെ.കെ.ഫൈസല്‍ (31)നെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പ് മേഖലയില്‍ മാസങ്ങളായി നടന്നുവരുന്ന തട്ടിപ്പ് പുറത്തായത്.
തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി ആള്‍ക്കാര്‍ ഈ സംഘത്തിലുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. മൂന്ന് മാസത്തിനിടയില്‍ നിരവധിയാള്‍ക്കാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്, സമ്പന്നരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരുന്നത്.
















