തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപീകരണയോഗം ഇന്ന് വൈകുന്നേരം 5 ന് സംസ്‌കൃതഭവനില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷപരിപാടികള്‍. ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളിലുള്ള മഹാവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വൈചാരികവും സാംസ്‌കാരികവുമായ വിവിധ പരിപാടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കും കാര്യപരിപാടികളുടെ നടത്തിപ്പിനുമായി സംസ്ഥാനതലത്തിലുള്ള സമിതി കൂടാതെ തിരുവനന്തപുരം ജില്ലയിലും വിപുലമായ ഒരു ആഘോഷ സമിതി രൂപീകരിക്കുമെന്ന് ആഘോഷ സമിതി അധ്യക്ഷന്‍ കെ.വി. രാജശേഖരന്‍ അറിയിച്ചു.
















