സിദ്ധരാമയ്യ
ബെംഗളുരു: ജനാഭിലാഷ പ്രകാരം കാളയോട്ട മത്സരമായ കമ്പള നടത്തുന്നതിന് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ.
ജനകീയമായ കമ്പള നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് നടത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ അടുത്തമാസം ആറിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമനിര്‍മാണത്തിലൂടെ കമ്പളയും കാളവണ്ടിയോട്ട മത്സരവും നടത്തുന്നതിന് അനുമതി ലഭിക്കും. കമ്പള മൃഗങ്ങളോട് ക്രൂരതകാട്ടുന്ന വിനോദമല്ല. അറുനൂറു വര്‍ഷമായി കര്‍ണാടകത്തില്‍ നടത്തിവരുന്ന കായിക ഇനമാണിത്. ഇതുവരെ ഈ മത്സരത്തിനിടയ്‌ക്ക് മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.
കമ്പള നിരോധിച്ചതിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധമുയരുകയാണ്. ദക്ഷിണ കന്നഡയിലെ തീരപ്രദേശത്ത് കഴിഞ്ഞ ദിവസം പതിനായിരം പേര്‍ 150 കാളകളുമായി പ്രകടനം നടത്തി. ബെംഗളുരുവിലെ എന്‍എസ്‌യു അംഗങ്ങള്‍ കമ്പളനിരോധനത്തിനെതിരേ പ്‌ളക്കാര്‍ഡേന്തി പ്രതിഷേധിച്ചു.
മൃഗങ്ങളോടുളള ക്രൂരതയാണ് കമ്പളയെന്നാരോപിച്ച് കഴിഞ്ഞ നവംബര്‍ 22 നാണ് കര്‍ണാടക ഹൈക്കോടതി ഇതു നിരോധിച്ചത്.
















