Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യത്വമുള്ളവരായി ജീവിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:30 pm IST
in Samskriti

പ്രകൃതിയില്‍ മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളും സ്വാഭാവികമായി എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നു. അവയുടെയെല്ലാം ജീവിതത്തിനൊരു താളമുണ്ട്. മനുഷ്യന്‍ മാത്രമാണ് വിശ്വത്തിന്റെ ഈ താളാത്മകതയ്‌ക്ക് വിപരീതമായി നീങ്ങുന്നതും പ്രവര്‍ത്തിക്കുന്നതും. കാരണം ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനും അല്ലാത്തതു തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം അവനുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തോടൊപ്പം വലിയൊരു ഉത്തരവാദിത്വംകൂടി മനുഷ്യനുണ്ട്. അതെന്താണ്? സഹജീവികളെ, മറ്റ് ജീവജാലങ്ങളെ സ്‌നേഹപൂര്‍വം പരിഗണിച്ച് ഈ സ്വാതന്ത്ര്യം വിനിയോഗിക്കുക.

മറ്റുള്ളവരുടെ സ്ഥാനത്തു നമ്മളെ കാണാനുള്ള കഴിവാണ് കാരുണ്യം. മറ്റുള്ളവരുടെ ദുഃഖവും സന്തോഷവും നമ്മുടെ ദുഃഖവും സന്തോഷവുമായി മാറണം. നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളെപ്പോലെ വേറിട്ടു നില്‍ക്കുന്നവരല്ല. ഈ വിശ്വമാകുന്ന ചങ്ങലയിലെ കണ്ണികളാണ്. മറ്റുള്ളവര്‍ മാറിയിട്ട് നമ്മള്‍ മാറാന്‍ കാത്തിരുന്നാല്‍, ആര്‍ക്കും മാറ്റമുണ്ടാവില്ല. നേരെമറിച്ച്, നമ്മള്‍ മാറിയാല്‍ മറ്റുള്ളവര്‍ തനിയെ മാറും.

വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് ആത്മാവിന് കൊടുക്കേണ്ട സ്ഥാനം ശരീരത്തിനും, ശരീരത്തിന് നല്‍കേണ്ട സ്ഥാനം ആത്മാവിനുമാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുള്ള ആശയക്കുഴപ്പങ്ങളാണിന്നു ലോകത്തില്‍ കാണുന്നത്. അങ്ങനെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്തോ അതിനെ നമ്മള്‍ പൂര്‍ണമായും അവഗണിച്ച മട്ടാണ്.

ഇതുപറയുമ്പോള്‍ അമ്മ ഒരു കഥയോര്‍ക്കുകയാണ്. ഒരാള്‍ക്ക് രണ്ടുതരം അസുഖങ്ങളുണ്ട്. അദ്ദേഹത്തിന് കണ്ണിനു സുഖമില്ല, കലശലായ ദഹനക്കേടുണ്ട്. ഡോക്ടറെ കണ്ടു രോഗവിവരങ്ങള്‍ വിശദീകരിച്ചു പരിശോധിച്ചശേഷം ഡോക്ടര്‍ അയാള്‍ക്ക് കണ്ണിലൊഴിക്കാന്‍ തുള്ളിമരുന്നും ദഹനക്കേടു മാറാന്‍ മറ്റൊരു മരുന്നും നല്‍കി. നിര്‍ഭാഗ്യവശാല്‍ രോഗി ഡോക്ടറുടെ നിര്‍ദേശം തലതിരിച്ചാണ് മനസ്സിലാക്കിയത്. വീട്ടില്‍ ചെന്ന് കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ഒരു ഡോസെടുത്ത് അയാള്‍ കഴിച്ചു. ദഹനത്തിനു കഴിക്കാന്‍ കൊടുത്ത മരുന്ന് കണ്ണിലും ഒഴിച്ചു. അതുകൊണ്ടെന്തുപറ്റി? അസുഖം മാറിയില്ല എന്നു മാത്രമല്ല, രണ്ടു രോഗവും വര്‍ധിക്കുകയും ചെയ്തു. ഇതുപോലൊരു ആശയക്കുഴപ്പത്തിലാണ് മാനവരാശി ഇന്ന്.

ജീവിതത്തിന്റെ എല്ലാ അംശങ്ങളെക്കുറിച്ചും മനുഷ്യനിന്ന് ആശയക്കുഴപ്പത്തിലാണ്. കാരണം, ബാഹ്യതയ്‌ക്ക് അമിതപ്രാധാന്യം നല്‍കുകയും ആന്തരികതയെ പരിപൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന മനോഭാവമാണിന്നു മനുഷ്യന്‍ സ്വീകരിക്കുന്നത്.

ശാരീരിക സുഖങ്ങള്‍ അനുഭവിക്കാനും ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ അമിതമാവുകയാണ്. നമ്മുടെ ശ്രദ്ധയും ശക്തിയും സമയവുമൊക്കെ ശരീരത്തെ പോഷിപ്പിക്കാന്‍വേണ്ടി മാത്രമായിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ജീവിതത്തില്‍ ആധ്യാത്മികതയ്‌ക്കും ആത്മാവിനും നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമ്മള്‍ മറന്നുപോകുന്നു. തീര്‍ച്ചയായും ശരീരം ശ്രദ്ധിക്കണം. അതിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കണം.

പക്ഷേ, ആത്മശക്തിയാണ് ഇതിനെല്ലാം ആധാരം എന്ന പരമസത്യം നമ്മള്‍ വിസ്മരിക്കരുത്. ആ സത്യം മറക്കാതിരുന്നാല്‍ മാത്രമേ, നമുക്ക് യഥാര്‍ഥ മനുഷ്യരായി, മനുഷ്യത്വമുള്ളവരായി ജീവിക്കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ നമുക്ക് നമ്മോടും ഈ ലോകത്തോടുമുള്ള ധര്‍മം വേണ്ടവിധത്തില്‍ അനുഷ്ഠിക്കാന്‍ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.