പെരിങ്ങത്തൂര്‍: ചൊക്ലി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ സൗഹൃദ കുടുംബശ്രീയുടെ സമാഗമം മോന്താലില്‍ നടന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. പി.രമ അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ഷമീമ, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.സപ്‌ന, ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിതാ ചേപ്രത്ത്, സിഡിഎഎസ് ചെയര്‍പേഴ്‌സണ്‍ ഉഷ, പത്മനാഭന്‍, ഭരതന്‍, വി.കെഖാലിദ് എന്നിവര്‍ സംസാരിച്ചു. രജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.പി.ഉഷ സ്വാഗതവും പ്രഭ നന്ദിയും പറഞ്ഞു. പാനൂര്‍ നഗരസഭയിലെ മുപ്പത്തിയാറാം വാര്‍ഡ് അണിയാരത്തെ അനുപമ കുടുംബശ്രീയുടെ സമാഗമം പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.കമലാക്ഷി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മഹേഷ് കൊളോറ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. മല്ലിക റിപ്പോര്‍ട്ടവതരിപ്പിച്ചു. രാജശ്രീ, പി.പി.ജസീന്ദ്രന്‍, എം.പി.ബാലന്‍, ഇ.കെ.സുവര്‍ണ്ണ, പ്രഭാവതി എന്നിവര്‍ സംസാരിച്ചു. ഒ.വി.വിജയലക്ഷ്മി സ്വാഗതവും മനീഷ നന്ദിയും പറഞ്ഞു.
















