കൊട്ടിയൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഇരിട്ടി ഉപജില്ലാതല ഉദ്ഘാടനം കൊട്ടിയൂര്‍ എസ്എന്‍ഡിപി സ്‌കൂളില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ.ദിനേശ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ മാനേജര്‍ കെ.ആര്‍. വിദ്യാനന്ദന്‍, ജോണി ആമക്കാട്ട്, ബിആര്‍സി ട്രയ്‌നര്‍ കെ.സാവിത്രി ടീച്ചര്‍, ദിവ്യസുജിത്, കെ.പി.പസന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















