ആന്ധ്രാ പ്രദേശ്: എണ്ണ പ്രകൃതി വാതക പര്യവേഷണത്തിനായി ആന്ധ്രാസര്‍ക്കാരുമായി ഒ എന്‍ ജി സി ധാരണാപത്രം ഒപ്പിട്ടു. 34000കോടി രൂപയുടെകരാറാണ് ഇതിനായി ഒപ്പുവച്ചിട്ടുള്ളത്. 2019 ജൂണ്‍ മുതല്‍ വാതകവും2020മാര്‍ച്ചുമുതല്‍ എണ്ണയുടേയും ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ഒ. എന്‍. ജി സി അദ്ധ്യക്ഷന്‍ ദിനേഷ് കെ. ഷറഫും സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്റ്റര്‍ കാര്‍ത്തിയേയ മിശ്രയുമാണ്കരാറില്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് ആന്ധ്ര യിലെ 7,294 ചതുരശ്ര കിലോമീറ്റര്‍ ആഴക്കടല്‍ പ്രദേശത്ത് ഒ. എന്‍. ജി. സി പര്യവേഷണം നടത്തി.
















