ഗുവഹാത്തി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് നാഗ ഗോത്ര സംഘം. വനിത സംവരണം 33 ശതമാക്കി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നാഗ ഹോഹോ എന്ന ഇവര്‍ സഹകരിക്കില്ലെന്ന് അറിയിച്ചത്.
സംവരണം ഉയര്‍ത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നാഗ ഹോഹോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 21നാണ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഇതിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലും ആരംഭിച്ചിട്ടുണ്ട്.
















