പോത്തന്‍കോട്: കുടിവെള്ളക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്താഫീസ് ബിജെപി ഉപരോധിച്ചു. മാണിക്കല്‍ പഞ്ചായത്തില്‍ മദപുരം, വെളളാണിക്കല്‍, പത്തേക്കര്‍, കുന്നിടപ്രദേശങ്ങളില്‍ അതിരൂക്ഷമായ കുടിവെളളക്ഷാമം നേരിടുകയാണ്. എന്നിട്ടും യാതൊരുവിധ സഹായവും ചെയ്യാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി മാണിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധമിരുന്നത്. സംസ്ഥാന സമിതിംയംഗം നെടുമങ്ങാട് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോലിയക്കോട് മുരളീകൃഷണന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍, ബി.കെ. ഷിജു, വാഴാട്ട് അശോകന്‍, വിജയകുമാര്‍, കുതിരകുളം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















