പയ്യന്നൂര്‍: ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗം മേധാവി പ്രൊഫ.വി.ലിസി മാത്യു തയ്യാറാക്കിയ ”കതിവന്നൂര്‍ വീരന്‍ മല കയറിയ മനുഷ്യന്‍: ചുരമിറങ്ങിയ ദൈവം” പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. ഇന്ന് മൂന്നു മണിക്ക് പിലാത്തറ സംഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ആഷാമേനോന്‍ പ്രകാശനം ചെയ്യും. ഇ.പി.രാജഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ: വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. അസി.ഡയറക്ടര്‍ എന്‍.ജയകൃഷ്ണന്‍ പുസ്തക പരിചയം നടത്തും. കതിവന്നൂര്‍ വീരന്‍ തെയ്യവുമായി ബന്ധപ്പെട്ട ആറ് തെയ്യം കലാകാരന്മാരെ ആദരിക്കും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പ്രസാധകര്‍. പത്രസമ്മേളനത്തില്‍ ഉത്തരമലബാര്‍ തെയ്യം സംരക്ഷണ സമിതി പ്രസിഡന്റ് വിദ്യാധരന്‍ പെരുവാമ്പ, സെക്രട്ടറി നാരായണന്‍ കാനായി, ഹാരിസ് പെരിങ്ങോം, പ്രൊഫ.വി.ലിസി മാത്യു എന്നിവര്‍ പങ്കെടുത്തു.
















