ചങ്ങനാശ്ശേരി: സാഹിത്യകാരമ്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊട്ടേഷന്‍ സംഘങ്ങളാകുന്നതായി ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്. ബിജെപി പായിപ്പാട് കവലയില്‍ നടത്തിയ ചിന്താ സായാഹ്നത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയാരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ശത്രുക്കളെ കൊല്ലാനോ വെട്ടാനോ തുക പറഞ്ഞുറപ്പിക്കുന്ന ഇക്കൂട്ടര്‍ ആക്രമണ ശേഷം തുക അവാര്‍ഡ് രൂപത്തില്‍ കൈപ്പറ്റുന്ന കാഴ്ചയാണുള്ളത്. പാര്‍ട്ടി ചങ്ങലയില്‍ കുടുങ്ങിയ ഇത്തരം സാംസ്കാരിക നായകര്‍ കേരളത്തിന് ശാപമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും ഒരേകാലത്താണ് ഭാരതത്തില്‍ തുടക്കംകുറിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെ ദേശവിരുദ്ധ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശൈലി കൊണ്ടാണ് ഇന്നിവര്‍ കേരളത്തില്‍ മാത്രമായി ഒതുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ ആളിക്കത്തലാണ് കേരളത്തില്‍ ഇന്ന് നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരയാകാത്ത ഒരു വിഭാഗവും ഇന്ന് കേരളത്തിലില്ല. ദളിതര്‍ സ്ത്രീകള്‍ കുട്ടികള്‍ മുസ്ലീങ്ങള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിച്ച ഒരു രാജ്യത്തും ജനാധിപത്യ അവകാശങ്ങളും ആവിഷ്ക്കാര സ്വാതന്ത്ര്യവും തെല്ലുപോലും അനുവദിച്ചിട്ടില്ല. നുണയാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ആയുധം. അവര്‍ നടത്തിയെന്ന് പറയുന്ന വിപ്ലവങ്ങള്‍ വെറും കൊലപാതകങ്ങള്‍ മാത്രമായിരുന്നു. വിപ്ലവങ്ങളുടെ മുന്നില്‍ പാവപ്പെട്ടവരും ദളിതരുമായിരുന്നു ബലിയാടുകളായത്. പാര്‍ട്ടിയുടെ സവര്‍ണ്ണനേതാക്കള്‍ അധികാര കസേരയില്‍ ഏറുമ്പോള്‍ പാവപ്പെട്ടവര്‍ രക്തസാക്ഷികളായി മാറിക്കൊണ്ടിരി ക്കുന്നു. ബിജെപി നിയോജക മണ്ഡലം ജന. സെക്രട്ടറി എ. മനോജ് അദ്ധ്യ ക്ഷത വഹിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: