മാനന്തവാടി എസ്.ഐയുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടന്ന ചര്‍ച്ചയില്‍ പിരിച്ചുവിട്ട ജീവനക്കാരെ ഇന്നു മുതല്‍ തന്നെ തിരിച്ചെടുക്കാം എന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിക്കുക യായിരുന്നു.
ഉപരോധ സമരത്തിന് ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കണ്ണന്‍ കണിയാരം, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം സി, വിജയന്‍ കൂവണ, കെ.ജയചന്ദ്രന്‍ ,മനോജ് പിലാക്കാവ്, ജി.കെ മാധവന്‍, ജിതിന്‍ ഭാനു, വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















