Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വരകളില്‍ പൂര്‍ണത തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 06:22 pm IST
in Lifestyle

 

ആര്യയുടേയും, അഞ്ജനയുടേയും വിരലുകള്‍ക്കൊരു മാന്ത്രിക സ്പര്‍ശമുണ്ട്. വരകളിലും കളിമണ്‍ സൃഷ്ടികളിലും ഈ മാന്ത്രികത ദൃശ്യമാണ്. ഈ ചെറുപ്രായത്തില്‍ തങ്ങളുടെ പ്രതിഭാവിലാസത്തില്‍ വിരിഞ്ഞ മനോഹര ദൃശ്യങ്ങളുടെ പ്രദര്‍ശനം വരെ ഒരുക്കിയെന്നറിയുമ്പോഴാണ് ഇവരുടെ അനുഗ്രഹീത കഴിവ് നമുക്ക് ബോധ്യമാകുന്നത്.

ഇരട്ട സഹോദരിമാരായ ആര്യയും അഞ്ജനയും കിടങ്ങൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. അങ്കമാലിക്കടുത്ത് തുറവൂര്‍ പഞ്ചായത്തിലെ ശിവജിപുരത്തെ ലെനിന്‍-സുമ ദമ്പതികളുടെ മക്കളാണ്. വീടു തന്നെ ചെറിയ ആര്‍ട്ട് ഗാലറിയാക്കി മാറ്റിയിരിക്കുകയാണിവര്‍. വീട്ടിലേക്ക് കയറി വരുന്നവരെ സ്വാഗതം ചെയ്യുന്നതും ഇവരുടെ സൃഷ്ടികളാണ്.

കൃഷ്ണനും രാധയും ക്രിസ്തുവും മുതല്‍ ഗാന്ധിജി തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മനോഹര ചിത്രങ്ങളും ഇവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. ഭാസ്‌കര്‍ റാവുജിയുടെ മനോഹരമായ ഓയില്‍ പെയ്ന്റിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. കാപ്പിപ്പൊടികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള സരസ്വതിയും മനോഹരമാണ്. കുടങ്ങളിലും മണ്‍പാത്രങ്ങളിലും മനോഹരമായ ദൃശ്യങ്ങള്‍ വിരിയിക്കുവാന്‍ ഇവര്‍ക്കായിട്ടുണ്ട്. നിരവധി നെറ്റിപ്പട്ടങ്ങളും ഇരുവരും നെയ്‌തെടുത്തിട്ടുണ്ട്. മെറ്റല്‍ ഇന്‍ ഗ്രേഡിങ്, ചാക്കോള്‍ പെയ്ന്റിങ്, ഫാബ്രിക് പെയ്ന്റിങ്, ഓട് വര്‍ക്കുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മേഖലകളിലും ഇവരുടെ കരസ്പര്‍ശമുണ്ട്. അലുമിനിയം ഷീറ്റില്‍ ബ്ലാക്ക് പെയിന്റ് അടിച്ച് കൊത്തിയെടുക്കുന്ന പ്രത്യേക തരത്തിലുള്ള സൃഷ്ടികള്‍ വ്യത്യസ്തതകൊണ്ടും മനോഹാരിതകൊണ്ടും വേറിട്ട് നില്‍ക്കുന്നു. ഒരാള്‍ വരച്ച് തുടങ്ങിയാലും രണ്ടുപേരും ചേര്‍ന്നെ അവ പൂര്‍ത്തീകരിക്കാറുള്ളു. എന്നാലെ പൂര്‍ണതവരികയുള്ളൂവെന്നാണ് രണ്ട് പേരുടെയും വിശ്വാസം.

അച്ഛന്‍ ലെനിനാണ് ഇവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങളും സാഹചര്യങ്ങളും ഒരുക്കി നല്‍കുന്നത്. അങ്കമാലി സിഎസ്എയിലും ശിവജിപുരം കമ്മ്യൂണിറ്റി കേന്ദ്രത്തിലും ഇവരുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനമുണ്ടായിരുന്നു. അങ്കമാലിയിലെ ഒരു ചിത്രകലാസ്ഥാപനത്തിന് കീഴിലാണ് ഇവര്‍ ചിത്രരചന അഭ്യസിക്കുന്നത്. പഠനത്തോടൊപ്പമുള്ള ഇവരുടെ കലാസൃഷ്ടികള്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

എസ്എസ്എല്‍സിയ്‌ക്ക് ശേഷം ചിത്രരചനയില്‍ ഉപരിപഠനം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി എല്ലാ സഹായങ്ങളും നല്‍കുവാന്‍ അച്ഛന്‍ ലെനിലും അധ്യാപകരും തയ്യാറാണ്. സ്‌കൂള്‍ വേനലവധിക്കാലത്ത് പൂര്‍ണമായും കലാപഠനം നടത്തുവാനാണ് താല്‍പര്യം. തിരക്കഥാ രംഗത്തും ഇവരുടെ പ്രതിഭാനാളം കാണാം. വിദ്യാരംഗം മത്സരത്തില്‍ ജില്ലാതലത്തില്‍ ഇവരുടെ തിരക്കഥ തിരഞ്ഞെടുത്തിരുന്നു. ആര്യ, അഞ്ജന എന്ന പേരില്‍ തന്നെയാണ് ഇവര്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നതും അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നതും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.