ചെന്നൈ: ജെല്ലിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ബദലുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ജെല്ലിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇത് അംഗീകരിക്കുന്നതോടെ ജെല്ലിക്കെട്ട് എപ്പോള്‍ വേണമെങ്കിലും നടത്താമെന്ന നിയമം പ്രാബല്യത്തിലാകും.
സുപ്രീംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ സ്ഥിരം സംവിധാനം കൊണ്ടുവരുണമെന്നും അതില്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.
നിയമത്തിനു മുന്‍പുതന്നെ പലയിടങ്ങളിലും ജെല്ലിക്കെട്ട് തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ ചെന്നൈയിലെ അളങ്കന്നൂരില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജെല്ലിക്കെട്ട് വേണ്ടെന്ന് വെച്ചു.
നിയമ നിര്‍മാണം കൊണ്ടുവരാതെ സഹകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജെല്ലിക്കെട്ട് ഉപേക്ഷിച്ചത്. മഥുരയില്‍ എത്തിയ മുഖ്യമന്ത്രി പനീര്‍ ശെല്‍വം ചെന്നൈയ്ക്ക് തിരിച്ചുപോയി. ഇതിനെ തുടര്‍ന്ന് മധുര, സേലം ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. ഇതുമൂലം ഈ റൂട്ടിലെ എട്ടു ട്രെയിനുകള്‍ റദ്ദാക്കി.
കോവില്‍പെട്ടി, പുതുക്കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ജെല്ലിക്കെട്ടും, കോയമ്പത്തൂരില്‍ കാളയോട്ടവും നടത്തി.
അതേസമയം ജെല്ലിക്കെട്ട് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞശേഷം മാത്രമേ വിധി പ്രസ്താവിക്കാവൂയെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചു.
ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി പെട്ട എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെയുള്ള സമരം ആരംഭിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു.
പുതുക്കോട്ടയിലെ ജെല്ലിക്കെട്ടില്‍ മൂന്നു മരണം
ചെന്നൈ: പുതുക്കോട്ടെയിലെ രാപസലില് ജെല്ലിക്കെട്ടില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 129 പേര്‍ക്ക് പരിക്കേറ്റു. എസ് മോഹന്‍, രാജ എന്നിവരാണ് മരിച്ചത്.
ജെല്ലിക്കെട്ടിനായി തുറന്നുവിട്ട കാള ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിനുകാരണം. നെഞ്ചിലും ഇടുപ്പിലും പരിക്കേറ്റാണ് മോഹനന്റേയും രാജയുടേയും മരണം. ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായാണ് മരിച്ചത്.
അതിനിടെ മധുരയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടെ തിക്കിലും തെരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ജെയ്ഹിന്ദ് പുരം സ്വദേശി ചന്ദ്രമോഹനാണ്(48) മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: