വെള്ളനാട് : വ്യാപാരി വ്യവസായി സംഘം വെള്ളനാട് യൂണിറ്റ് കുടുംബ സംഗമവും ക്യാഷ്‌ലസ് ഇന്ത്യാ ക്യാമ്പയിനും സംഘടിപ്പിച്ചു. വെള്ളനാട് യൂണിറ്റ് സംഘടിപ്പിച്ച യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.വി. ഷിജു അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി ജി.എസ്. മണി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന് വ്യാപാരിയായിരുന്ന വേലായുധന്‍ നായരുടെ വസതിയില്‍ ചെന്ന് അദ്ദേഹത്തെ ആദരിച്ചശേഷമാണ് ആരംഭിച്ചത്. മറ്റ് മുതിര്‍ന്ന വ്യാപാരികളെ ആദരിക്കുകയും സംസ്ഥാന കലോത്സവ വിജയി ആതിരയെ അനുമോദിക്കുകയും ചെയ്തു. ദേശീയ കായികതാരം മഹിമനായര്‍, എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ ആര്‍ച്ച എന്നിവരെയും അനുമോദിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. വെള്ളനാട് ശശി, ആര്യാനാട് സിഐ എസ്. അനില്‍കുമാര്‍, ഗിരിജാകുമാരി, കരമന അജിത്, ദീപാകുമാരി, തിരുമല ജി. വേണുഗോപാല്‍, നെടുമാനൂര്‍ അനില്‍, എസ്. മനോജ്, ആര്‍. മണികണ്ഠന്‍, കെ.എസ്. പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിജയമോഹിനി മില്ലിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള പഠനക്ലാസ്സും നടന്നു.
















