Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മൃതദേഹം മണിക്കൂറുകളോളം നടുറോഡില്‍ തടഞ്ഞുവെച്ചു; പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത് ജില്ലാ പോലീസ് മേധാവിയുടെ പിടിവാശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 02:00 am IST
inKannur

കണ്ണൂര്‍: കഴിഞ്ഞദിവസം ധര്‍മ്മടത്ത് സിപിഎം സംഘം വെട്ടിക്കൊന്ന ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനവ്യൂഹത്തെ തടഞ്ഞത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം. മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചുകൊണ്ടാണ് പോലീസ് മൃതദേഹത്തോട് അനാദരവ് കാണിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസ്പി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തിലാണ് തനികാടത്തം നടപ്പിലാക്കിയത്. പഴയബസ് സ്റ്റാന്റ് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്‌ക്കാനുളള സംഘപരിവാര്‍ സംഘടനകളുടെ തീരുമാനത്തെ ഒരു കാരണവുമില്ലാതെ ആദ്യഘട്ടത്തില്‍ എതിര്‍ത്ത എസ്പി ഒടുവില്‍ നേതാക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനം പരിയാരത്തു നിന്നും വരുന്നവഴി ദേശീയപാതവഴി നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാഞ്ഞ പോലീസ് തിരികെ തലശ്ശേരിയിലേക്ക് കണ്ണൂര്‍ നഗരത്തിലൂടെ പോകുന്നതും അനുവദിക്കാതിരിക്കുകയായിരുന്നു. ജില്ലാ ആശുപത്രി റോഡ് വഴി താവക്കരയിലൂടെ ദേശീയപാതയില്‍ പ്രവേശിക്കണമെന്നും കലോത്സവം നടക്കുന്നതിനാല്‍ സ്റ്റേഡിയം ടൗണ്‍സ്‌ക്വയര്‍ വഴി പോകണമെന്നുമായിരുന്നു പോലീസിന്റെ പിടിവാശി. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി രാവിലെ മുതല്‍തന്നെ കണ്ണൂര്‍ നഗരത്തിലും കലോത്സവ വേദിയിലും ഉണ്ടായിരുന്നു. അതു കൊണ്ടുതന്നെ സിപിഎം നടത്തിയ കൊലപാതകം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയവരില്‍ നിന്നും മറച്ചുവെയ്‌ക്കുകയെന്ന രഹസ്യ അജണ്ടയായിരുന്നു ഇതിനു പിന്നില്‍ എന്ന് വ്യക്തമാണ്.

2.30 ഓടെ കണ്ണൂര്‍ പഴയ ബസ്സ് സ്റ്റാന്റിലെത്തിച്ച മൃതദേഹത്തില്‍ നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പഴയ ബസ്സ്റ്റാന്റില്‍ നിന്നും വിലാപയാത്ര പ്രയാണം ആരംഭിക്കാനിരിക്കേയാണ് എസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം മൃതദേഹം വഹിച്ചു കൊണ്ടുളള വാഹനവ്യൂഹത്തെ തടഞ്ഞത്. യാത്ര സ്റ്റേഡിയം, മുന്‍സിപ്പല്‍ സ്‌കൂള്‍, ടൗണ്‍ സ്‌ക്വയര്‍ വഴി കാല്‍ടെക്‌സിലെ ദേശീയ പാതയില്‍ പ്രവേശിച്ചാല്‍ എന്താണ് കുഴപ്പമെന്ന നേതാക്കളുടെ ചോദ്യത്തിന് എസ്പിക്ക് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും നാമജപം ഉരുവിട്ടു കൊണ്ട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് പിടിവാശി ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് ഉത്തരമേഖലാ ഡിഐജി ദിനേന്ദ്ര കശ്യപ് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹവും എസ്പിയുടെ നടപടി അനുസരിക്കണമെന്ന് നേതാക്കളോട് നിര്‍ദ്ദേശിച്ചു. പോലീസ് നടപടി ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി മൃതദേഹം വഹിച്ചു കൊണ്ടുളള ആംബുലന്‍സും നേതാക്കളുടെ ഏതാനും വാഹനങ്ങളുടെയും യാത്ര സ്റ്റേഡിയം, മുന്‍സിപ്പല്‍ സ്‌കൂള്‍, ടൗണ്‍ സ്‌ക്വയര്‍ വഴി ദേശീയപാതയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുമായിരുന്നു. നേതാക്കളുമായി കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനത്തോടെ എസ്പിക്ക് പിടിവാശി ഉപേക്ഷിക്കേണ്ടി വന്നു. പ്രധാനവേദിയുള്‍പ്പെടെ കലോത്സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ പോലീസ് വിലാപയാത്ര തടഞ്ഞ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത് ഏറെനേരം നഗരത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. മൃതദേഹം വഹിച്ചുളള വിലാപയാത്ര പൊതുദര്‍ശനം കഴിഞ്ഞയുടന്‍ പോലീസ് യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചുവിട്ടെങ്കില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടെ പിടിവാശിയാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.