പിലാത്തറ: ചിറ്റന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും 21 മുതല്‍ 28 വരെ നടക്കും. ശനിയാഴ്ച 5.30ന് യജ്ഞവേദിയില്‍ ദീപം തെളിയിക്കും. 6.30 ന് യജ്ഞാചാര്യന്‍ പെരികമന ജയേഷ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മാഹാത്മ്യ പാരായണം നടക്കും. 28 ന് രാവിലെ സമാപിക്കും. 28 ന് വാര്‍ഷിക ഉത്സവം നടക്കും തന്ത്രി നടവത്ത് പുടയൂരില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ കളഭാഭിഷേകം നടക്കും. വൈകീട്ട് 6.30ന് സഹസ്രദീപം, തായമ്പക, രാത്രി എട്ടിന് തിടമ്പു നൃത്തം എന്നിവയും ഉണ്ടാകും.
















