പിലാത്തറ: കുഞ്ഞിമംഗലം ഗോപാല്‍ യുപി സ്‌കൂളിലെ സ്റ്റാഫ് മുറിയില്‍ അജ്ഞാതര്‍ തീയിട്ടു. പുസ്തകങ്ങള്‍ കത്തി നശിച്ചു. ഷെല്‍ഫിന് തീപ്പിടിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാര്‍ തീയണച്ചതിനാല്‍ നശിച്ചില്ല.
വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് അധ്യാപകരും ജീവനക്കാരും പോയശേഷമാണ് സംഭവം. പുകയുയരുന്നത് കണ്ട് സമീപത്തെ കടയിലും റോഡരികിലും ഉണ്ടായവര്‍ ഓടിയെത്തുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. പയ്യന്നൂര്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ചു.
















