പത്തനാപുരം: കുര റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നതും ഇന്ധനം ഊറ്റിയെടുക്കുന്നതും പതിവാകുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ച് ബൈക്കുകളാണ് ഇവിടെ നിന്നും മോഷണം പോയത്.
വാഹനങ്ങളില്‍ നിന്നും ഇന്ധനം മോഷ്ടിക്കുന്നതായ പരാതി നിലനില്‍ക്കെയാണ് മോഷണവും വര്‍ധിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രക്കായി എത്തുന്ന യാത്രക്കാരാണ് ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നത്. രാവിലെ പോയാല്‍ പലരും വൈകിട്ടുള്ള ട്രെയിനിനാണ് തിരിച്ചെത്തുന്നത്. ഇത്തരത്തില്‍ ഇന്ധനം മോഷണം പോയതിമാല് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. കൂടാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്നതായും പരാതിയുണ്ട്. കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയില്‍ കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് കുര. മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് വേണ്ട നടപടി സ്വീകരിക്കണമെന്നും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ റെയില്‍വേ അധികൃതരും നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: