നെടുമങ്ങാട്: 39-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം മഞ്ച ടിച്ച്എസില് 20 മുതല്‍ 22 വരെ നടക്കും. 20 ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 22 ന് നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രധാന വേദിക്ക് പുറമെ 6 വേദികളിലായി 48 ഇനം കലാമത്സരങ്ങളാണ് അരങ്ങേറുന്നത്.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയെന്നും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സി.ദിവാകരന് എംഎല്‍എ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 39 ടെക്നിക്കല്‍ ഹൈസ്കൂളിലെയും ഐഎച്ച്ആര്‍ഡി ക്ക് കീഴിലുള്ള 9 ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 1200 ല്‍പരം പ്രതിഭകളാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: