ആലപ്പുഴ: കറ്റാനം സെന്റ് സ്റ്റീഫന്‍സ് എല്‍ പി എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ക്ലാസ് മുറികളുടെ ബലക്ഷയം മൂലം സ്‌കൂളിന് അംഗീകാരം നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതിലാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്.
സ്‌കൂളിന് അംഗീകാരം നഷ്ടപ്പെട്ടതോടെ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫന്‍സ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്.ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ചയുണ്ടെന്നാണ് ആരോപണം.
സ്‌കൂള്‍ മാനേജ്‌മെന്റ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.












