അമ്പലവയല്‍ : വിധവയായ വീട്ടമ്മയ്‌ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. അമ്പലവയല്‍ ആയിരംകൊല്ലി ആലയ്‌ക്കല്‍ വീട്ടില്‍ പ്രേമകുമാരിക്കാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ സുലൈമാന്‍ ആണ് പ്രേമകുമാരിയെ വീടിനുള്ളില്‍കയറി മര്‍ദ്ദിച്ചത്. ഗുരുതര പരിക്കേറ്റ പ്രേമകുമാരിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെതന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള സുലൈമാന്‍ മുന്‍പ് വാക്കുതര്‍ക്കത്തെതുടര്‍ന്ന് കെ.സി.കുഞ്ഞുമുഹമ്മദ് എന്നയാളെ ആശുപത്രിയില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ച കേസ്സില്‍ പ്രതിയാണ്.
സുലൈമാന്റെ ഗുണ്ടായിസം സിപിഎം നേതാക്കളുടെ സംരക്ഷണയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.